case-diary-

കൊല്ലം: കൊല്ലം കടയ്ക്കലിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കടയ്ക്കൽ കോട്ടപ്പുറം ലതാ മന്ദിരത്തിൽ ജിൻസിയെയാണ് (27) ഭർത്താവ് ദീപു വെട്ടിക്കൊന്നത്. ഏഴ് വയസുകാരനായ മകൻ നോക്കിനിൽക്കെയാണ് ജിൻസിയെ ദീപു കൊലപ്പെടുത്തിയത്. കുടുംബവഴക്കിനെ തുടർന്ന് ഇരുവരും ഒരു മാസമായി അകന്ന് കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.