
ലണ്ടൻ: മോഷണശ്രമം തടയാൻ ശ്രമിച്ച ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിരോധ താരം യാവോ ക്യാൻസലോയ്ക്ക് പരിക്കേറ്റു. ആഭരണങ്ങൾ കവരാനായി വന്ന കള്ളന്മാരെ തടയുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ക്യാൻസലോയെ ഇടിച്ചുവീഴ്ത്തിയ കള്ളന്മാർ വിലകൂടിയ ആഭരണങ്ങളുമായി കടന്നുകളഞ്ഞു.
പോർച്ചുഗീസ് താരമായ ക്യാൻസലോ 2019-ലാണ് യുവന്റസിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിലെത്തിയത്. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ തിളങ്ങുന്ന ക്യാൻസലോ സിറ്റിയുടെ പ്രധാന താരങ്ങളിലൊരാളാണ്.