തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഓഫീസുകളും കളക്ടറേറ്റുകളും ഉൾപ്പെടുന്ന നൂറിലേറെ ഡിപ്പാർട്ട്മെന്റുകളിൽ ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കി ജനങ്ങൾക്ക് നൽകുന്ന സേവനത്തിന് വേഗം കൂട്ടിയതിന്റെ തുടർച്ചയായി പൊതുമരാമത്ത് വകുപ്പ് കടലാസ് രഹിത പ്രവർത്തനത്തിലേക്ക് മാറി. ഇന്നലെ ഹൈക്കോടതിലെ ആറു കോടതികളും പുതിയ സംവിധാനത്തിലേക്ക് മാറി.
പൊതുമരാമത്ത് ഓഫീസിലെത്തുന്ന പരാതിയോ അപേക്ഷയോ (തപാൽ) സ്‌കാൻ ചെയ്ത് കംപ്യൂട്ടറിൽ എന്റർ ചെയ്യും. ഫയൽ നീക്കങ്ങളെല്ലാം ഇ - ഓഫീസ് വഴിയായിരിക്കും. തിരക്ക് കാരണം ജീവനക്കാർക്ക് സമയം ലഭിക്കാതെ വന്നാലും വീട്ടിലിരിക്കുന്ന സമയത്തും ഫയലുകൾ പരിശോധിച്ച് ഡിജിറ്റൽ ഒപ്പോടുകൂടി തീർപ്പാക്കാനാകും.ഇന്നലെ പി.എം.ജിയിലുള്ള പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം ഓഫീസിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
ചുവപ്പുനാടയിൽ കുരുങ്ങില്ല
ഫയൽ നീക്കം സുതാര്യമാകും
അടിയന്തര ഫയലുകളിൽ വേഗത്തിൽ തീരുമാനം വിദൂര ജില്ലകളിലേക്ക്പോലും ഫയൽ നീക്കത്തിന് മിനിട്ടുകൾ മതി ഫയൽ നീക്കം ഉന്നത ഉദ്യോഗസ്ഥർക്ക് നിരീക്ഷിക്കാം
ഫയൽ ചുവപ്പ് നാടയിൽ കുരുങ്ങില്ല
ജനങ്ങൾക്ക് വെബ്സൈറ്റി ഫയൽനില പരിശോധിക്കാം
........................................................
സമ്പൂർണമാറ്റത്തിന്
പൊതുവിതരണ വകുപ്പും
പൊതുവിതരണ വകുപ്പിന് കീഴിലുള്ള മുഴുവൻ ഓഫീസുകളും ഫെബ്രുവരി 15 മുതൽ പൂർണമായും ഇ-ഓഫീസ് സംവിധാനത്തിലാകുമെന്ന് മന്ത്രി ജി.ആർ. അനിൽ തിരുവനന്തപുരത്ത് അറിയിച്ചു. ഇതോടെ പൂർണമായും ഡിജിറ്റൈസ് ചെയ്യുന്ന വകുപ്പായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മാറും.
....................................................
ഹൈക്കോടതിയിലെ
6 കോടതികളിൽ
കടലാസ് രഹിത പ്രവർത്തനത്തിലേക്ക് ഹൈക്കോടതിയിലും തുടക്കമായി. 31 കോടതികളിൽ ചീഫ് ജസ്റ്റിസിന്റേതടക്കം ആറ് കോടതികളാണ് പുതിയ സംവിധാനം. കീഴ്ക്കോടതികളിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം അഡിഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയും കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും ഈ സംവിധാനത്തിലേക്ക് മാറി. ഇന്ത്യയിൽ പുതിയ സംവിധാനം നടപ്പാക്കുന്ന ആദ്യ കോടതിയെന്ന ഖ്യാതിയും കേരള ഹൈക്കോടതിക്കാണ്.
കേസുകെട്ട് വേണ്ട, ഉത്തരവ്
കമ്പ്യൂട്ടറിനോട് പറയും
# കേസുകെട്ടുകളുമായി അഭിഭാഷകർ കോടതിയിൽ വരേണ്ടതില്ല
#ഹർജിയടക്കം ഫയൽ ചെയ്ത രേഖകൾ അഭിഭാഷകരുടെയും ജഡ്ജിയുടെയും കമ്പ്യൂട്ടർ സ്‌ക്രീനിൽ തെളിയും.
# ടച്ച് സ്‌ക്രീനിൽതൊട്ട് ഏത് രേഖയും പരിശോധിച്ച് വാദം പറയാം.
#അഭിഭാഷകർ ഓൺലൈൻ വഴിയാണ് ഹാജരാകുന്നതെങ്കിൽ അതിനുള്ള സൗകര്യവുമുണ്ട്.
# കേസ് ഫയലുകളിൽ മാർക്ക് ചെയ്യാനാകും.
# കേസുകൾ ഫയൽ ചെയ്യുന്നതും പരിശോധിക്കുന്നതും ജഡ്ജിമാർ ഉത്തരവിടുന്നതും ഇ-മോഡിലാണ്.
# ഉത്തരവുകൾ സ്റ്റാഫ് എഴുതിയെടുക്കേണ്ടതില്ല. കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ അത് അക്ഷരങ്ങളാക്കും.
# വിധിപ്പകർപ്പുകൾ അതിവേഗം ലഭിക്കും.
...............................