blasters

ഐ.എസ്.എൽ ഫുട്ബാളിൽ കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് എഫ്.സി ഗോവയെ നേരിടുന്നു

രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലിൽ ലൈവ്

ഐ.എസ്.എൽ ഫുട്ബാളിൽ കേരളാ ബ്ളാസ്റ്റേഴ്സ് ഇന്ന് രാത്രി ഏഴരയ്ക്ക് തിലക് മൈതാനിൽ വച്ച് എഫ്.സി ഗോവയെ നേരിടുന്നു.

എട്ടുമത്സരങ്ങളിൽ മൂന്ന് വിജയവും നാലു സമനിലകളുമായി 13 പോയിന്റ് നേടി അഞ്ചാം സ്ഥാനത്താണ് ബ്ളാസ്റ്റേഴ്സ് ഇപ്പോൾ.

എഫ്.സി ഗോവ എട്ടുമത്സരങ്ങളിൽ ജയിച്ചത് രണ്ടെണ്ണത്തിൽ മാത്രമാണ്. നാലുകളികളിൽ തോറ്റ അവർ എട്ടുപോയിന്റുമായി ഒൻപതാം സ്ഥാനത്താണ്.

മുംബയ് സിറ്റിയെയും ചെന്നൈയിനെയും തോൽപ്പിച്ച ബ്ളാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ജംഷഡ്പുരിനെതിരെ സമനിലയിൽ പിരിഞ്ഞിരുന്നു.

ഗോവ കഴിഞ്ഞ മത്സരത്തിൽ മോഹൻ ബഗാനോട് തോറ്റ ശേഷമാണ് ബ്ളാസ്റ്റേഴ്സിനെ നേരിടാൻ എത്തുന്നത്.

ഗോവയും ബ്ളാസ്റ്റേഴ്സും തമ്മിൽ ഇതുവരെ 14 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ ഒൻപത് തവണയും വിജയിച്ചത് ഗോവയാണ്. ബ്ളാസ്റ്റേഴ്സിന് മൂന്ന് തവണമാത്രമാണ് വിജയിക്കാനായത്. രണ്ട് കളികൾ സമനിലയിൽ പിരിഞ്ഞു.

ഇരുടീമുകളും തമ്മിൽ നടന്ന അവസാന അഞ്ചുമത്സരങ്ങളിൽ ഒന്നിലും ബ്ളാസ്റ്റേഴ്സിന് ജയിക്കാനായിരുന്നില്ല. അവസാന മത്സരത്തിൽ 1-1ന് സമനിലയിൽ പിരിയുകയായിരുന്നു.

ഐ.എസ്.എല്ലിൽ ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ജംഷഡ്പുർ ചെന്നൈയിനെ നേരി‌ടും.രാത്രി 9.30നാണ് മത്സരം തുടങ്ങുന്നത്.