
ചെന്നൈ: ഉപഭോക്താക്കൾക്ക് ഡിജിറ്റലായി ഉത്‌പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ എൽ.ഐ.സി ഒരുക്കിയ 'എൽ.ഐ.സി ഡിജി സോണിന്റെ" ഉദ്ഘാടനം ചെയർമാൻ എം.ആർ. കുമാർ നിർവഹിച്ചു. മാനേജിംഗ് ഡയറക്‌ടർമാരായ രാജ് കുമാർ, സിദ്ധാർത്ഥ മൊഹന്തി, ബി.സി. പട്‌നായിക്, പശ്ചിമ മേഖലാ സോണൽ മാനേജർ സി. വികാസ് റാവു തുടങ്ങിയവർ സംബന്ധിച്ചു. എൽ.ഐ.സി ഡിജി സോണിലൂടെ ഉപഭോക്താക്കൾക്ക് ഓൺലൈനിൽ പോളിസി വാങ്ങാനും പ്രീമിയം അടയ്ക്കാനും കഴിയും; മറ്റ് സേവനങ്ങളും ലഭിക്കും. ടെക്‌നോളജിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി മുന്നേറുകയെന്ന ലക്ഷ്യത്തോടെയാണ് ഡിജി സോൺ സജ്ജമാക്കിയതെന്ന് ചെയർമാൻ എം.ആർ. കുമാർ പറഞ്ഞു.