terrorists-killed

ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട അവസാന ഭീകരനും സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് കാശ്മീർ ഐ.ജി.പി.വിജയ് കുമാർ അറിയിച്ചു. ഭീരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ കമാൻഡർ സമീർ ദർ ആണ് ഡിസം. 30ന് അനന്ത്‌നാഗിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ രണ്ടു ഭീകരർ കൂടി കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് സമീർ ആണെന്ന് പൊലീസ് രേഖകളിലുള്ള ചിത്രങ്ങളിൽ നിന്ന് സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് ഡി.എൻ.എ പരിശോധനയിലൂടെ ഇക്കാര്യം ഉറപ്പിക്കുകയായിരുന്നു. 2019 ഫെബ്രുവരി പതിനാലിനാണ് പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനു നേർക്ക് ഭീകരാക്രമണം നടന്നത്. നാൽപ്പത് സി.ർര്‍.പി.എഫുകാരാണ് അന്ന് വിരമൃത്യു വരിച്ചത്.