
ന്യൂഡൽഹി: 'വാക്‌സിൻ മൈത്രി' പദ്ധതിയുടെ ഭാഗമായി അഫ്ഗാനിസ്ഥാനിലേക്ക് കൊവാക്സിൻ കയറ്റി അയച്ച് ഇന്ത്യ. ഇറാന്റെ മാഹാൻ വിമാനത്തിൽ അഞ്ചു ലക്ഷം ഡോസ് കൊവാക്‌സിനാണ് ഇന്ത്യ ആദ്യം അയച്ചതെന്നാണ് വിവരം. ഇത് കാബൂളിൽ ഇന്നലെ എത്തി.
ജനുവരി രണ്ടാംആഴ്ച അഞ്ചു ലക്ഷം ഡോസ് വാക്‌സിൻ വീണ്ടും അയയ്ക്കും.
ഭീകരസംഘടനയായ താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തശേഷം ആദ്യമായാണ് ഇന്ത്യ വാക്‌സിൻ അയയ്ക്കുന്നത്.