
ഫോർട്ടുകൊച്ചി: തമിഴ് സിനിമാ സംവിധായകൻ പള്ളുരുത്തി നാല്പതടി റോഡിൽ താമസിക്കുന്ന ഖാദർഖാനെ (സൂരജ് - 36) ഫോർട്ടുകൊച്ചി ഹോംസ്റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തി. അവിവാഹിതനാണ്. പുതുവത്സരാഘോഷത്തിൽ പങ്കെടുത്തശേഷം പുതിയ മലയാള സിനിമയുടെ ചർച്ചയ്ക്കാണ് ഹോം സ്റ്റേയിലെത്തിയത്. ഫോറൻസിക് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് നീക്കി. കബറടക്കം പിന്നീട്.