india-pakistan

ന്യൂഡൽഹി: പുതുവത്സര ദിനത്തിൽ പാകിസ്ഥാൻ സേനയ്ക്ക് മധുരം നൽകി ഇന്ത്യൻ സേന. ഇന്ത്യ - പാകിസ്ഥാൻ അതിർത്തിയായ ചിലെഹാന - തിത്വൽ ക്രോസിംഗ് പൊയിന്റിൽ വച്ചാണ് ഇരു സേനകളും പരസ്പരം സൗഹൃദം കൈമാറിയത്. പാകിസ്ഥാനുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഇന്ത്യ കുറച്ചു വർഷങ്ങളായി ശ്രമിച്ചു വരികയാണ്. അതിന്റെ ഭാഗമായാണ് പുതുവത്സര ദിനമായ ഇന്ന് അതിർ‌ത്തിക്കപ്പുറമുള്ള പാകിസ്ഥാൻ സൈനികർക്ക് ഇന്ത്യൻ സേന മധുരം കൈമാറിയത്. നിയന്ത്രണരേഖയിൽ സമാധാനം നിലനിർത്തുക എന്നൊരു ലക്ഷ്യം കൂടി ഇത്തരമൊരു നീക്കത്തിന് പിന്നിലുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിൽ വെടിനിർത്തൽ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ച ശേഷം അതിർത്തിയിൽ സമാധാന അന്തരീക്ഷം നിലക്കൊള്ളുകയാണ്. നിയന്ത്രണരേഖയിലും അതിർത്തിഗ്രാമങ്ങളിലും സമാധാനം നിലനിർത്താനുള്ള ഇന്ത്യൻ സൈന്യത്തിന്റെ ശ്രമങ്ങൾക്ക് ഗ്രാമീണരുടെ പരിപൂർണ പിന്തുണയുമുണ്ട്.