
ദുബായില്‍ ന്യൂ ഇയര്‍ ആഘോഷിക്കുന്ന തെന്നിന്ത്യന്‍ താരജോഡികളായ നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ നിന്ന് ന്യൂ ഇയര്‍ ആഘോഷിക്കുന്നതിന്റെ വിഡിയോ വിഘ്‌നേഷ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 2022 പിറന്നതിനു പിന്നാലെ നയന്‍താരയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന വിഘ്‌നേഷിനെയാണ് വിഡിയോയില്‍ കാണുന്നത്. പുതുവര്‍ഷാഘോഷ സന്ദേശത്തിനൊപ്പമാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനൊപ്പം ഏറെനാളായി കാത്തിരിക്കുന്ന വിഘ്‌നേഷ് നയൻതാര വിവാഹം ഉടനെയുണ്ടാവുമോ എന്നാണ് ആരാധകർ ചർച്ച ചെയ്യുന്നത്.
വിഘ്‌നേഷ് ശിവന്റെ മറ്റൊരു പോസ്റ്റിൽ വിവാഹ തീയതിയെക്കുറിച്ചാണ് വെളിപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. 2/22/22 ൽ ആരാണ് വിവാഹം ചെയ്യാൻ പോകുന്നത്. എനിക്ക് ആ ദിവസം പാഴാക്കിക്കളയാൻ സാധിക്കില്ല. ഐ ലവ് യു' എന്നാണ് വിഗ്‌നേഷ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.അങ്ങനെയെങ്കിൽ 2022 ഫെബ്രുവരി 22 ന് വിവാഹം ഉണ്ടാകും എന്നാണ് ആരാധകർ പറയുന്നത്.
മലയാളത്തിലൂടെ കരിയർ ആരംഭിച്ച നയൻതാര പിന്നീട തമിഴ്, തെലുങ്ക് ഭാഷകളിലും സജീവമാവുകയായിരുന്നു. സിനിമയിൽ തിളങ്ങി നിക്കുമ്പോൾ നിരവധി വിവാദങ്ങളും താരത്തെ തേടി എത്തിയിരുന്നു. ഇതിനെ തുടർന്ന് 2011 ൽ സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്തിരുന്നുയ
2011 ൽ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്ന് ബ്രേക്ക് എടുത്ത നയൻതാര തിരിച്ചു വന്നത് 2015 ൽ വിഗ്‌നേഷ് ഒരുക്കിയ 'നാനും റൗഡി താൻ' എന്ന ചിത്രത്തിലൂടെയായിരുന്നു. വിഗ്‌നേഷിന്റെ കന്നി സംവിധാന സംരംഭത്തിലൊരുങ്ങിയ ആ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്.
എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇരുവരുടേയും വിഡിയോ. നയന്‍താര നായികയായി എത്തുന്ന 'കാതുവാക്കുള രണ്ടു കാതല്‍' ചിത്രമാണ് വിഘ്‌നേശ് ശിവന്റെ പുതിയ ചിത്രം. നയന്‍താരയും ചേര്‍ന്ന് റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. വിഘ്‌നേശ് ശിവന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും.