arrest

ക​ല്ല​മ്പ​ലം​:​ ​പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​നാ​വാ​യി​ക്കു​ളം​ ​നൈ​നാം​കോ​ണ​ത്ത് ​മ​ദ്യ​ല​ഹ​രി​യി​ൽ​ ​സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​ ​അ​ഴി​ഞ്ഞാ​ട്ടം.​ ​വെ​ള്ളി​യാ​ഴ്ച​ ​രാ​ത്രി​ 11​ഓ​ടെ​യാ​യി​രു​ന്നു​ ​സം​ഭ​വം.​ ​കാ​റി​ൽ​ ​മ​ദ്യ​പി​ച്ചെ​ത്തി​യ​ ​സം​ഘം​ ​മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി​ ​ഭീ​ക​രാ​ന്ത​രീ​ക്ഷം​ ​സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ​നാ​ട്ടു​കാ​ർ​ ​പ​റ​ഞ്ഞു. വ​ർ​ക്ക​ല​ ​എം.​എ​സ്.​ ​നി​വാ​സി​ൽ​ ​സു​ലേ​ഖ​യു​ടെ​ ​മ​തി​ൽ,​ ​സ​മീ​പ​ത്തെ​ ​പ​വ​ർ​ ​സ്റ്റേ​ഷ​ന്റെ​ ​മ​തി​ൽ,​ ​വ​ട​ക്കേ​വ​യ​ൽ​ ​മേ​ഖ​ല​യി​ലെ​ ​വാ​ഴ​ക​ൾ,​ ​സ​മീ​പ​ത്തെ​ ​കേ​ബി​ൾ​ ​വ​യ​റു​ക​ൾ​ ​എ​ന്നി​വ​യാ​ണ് ​ന​ശി​പ്പി​ച്ച​ത്.​ ​ഇ​രു​പ​തോ​ളം​ ​വ​രു​ന്ന​ ​സം​ഘം​ ​കാ​റി​ലും​ ​ബൈ​ക്കു​ക​ളി​ലും​ ​മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​ ​ഭീ​ക​രാ​ന്ത​രീ​ക്ഷം​ ​സൃ​ഷ്ടി​ക്കു​ക​യു​മാ​യി​രു​ന്നു.​ ​സം​ഭ​വം​ ​ന​ട​ന്ന​ ​ഉ​ട​ൻ​ ​പൊ​ലീ​സി​നെ​ ​വി​വ​ര​മ​റി​യി​ച്ചി​ട്ടും​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 11​ന് ​ശേ​ഷ​മാ​ണ് ​പൊ​ലീ​സ് ​എ​ത്തി​യ​തെ​ന്നാ​ണ് ​നാ​ട്ടു​കാ​രു​ടെ​ ​ആ​ക്ഷേ​പം.​ ​സം​ഭ​വ​ത്തി​ൽ​ 7​ ​പ്ര​തി​ക​ളെ​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി.