
മലപ്പുറം: നിലമ്പൂർ മൈലാടിയിൽ ചാലിയാർ പുഴയിൽ രണ്ട് പേർ ഒഴുക്കിൽപ്പെട്ടു. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമനുവേണ്ടി തെരച്ചിൽ തുടരുകയാണ്. കോളേജ് അദ്ധ്യാപകനായ മുഹമ്മദ് നജീബിനെയാണ് കാണാതായതെന്നാണ് വിവരം. ഫയർഫോഴ്സും പൊലീസും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.
അതേസമയം, പൊന്നാനിയിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. പൊന്നാനി അഴീക്കൽ സ്വദേശികളായ കളരിക്കൽ ബദറു, ജമാൽ, തമിഴ്നാട് സ്വദേശി ശിവ എന്നിവരെയാണ് കാണാതായത്. വെള്ളിയാഴ്ചയാണ് മത്സ്യബന്ധനത്തിനായി ഇവർ കടലിലേയ്ക്ക് പോയത്.