bulli-bai-app

ന്യൂഡൽഹി: സുള്ളി ഡീൽസ് എന്ന ആപ്പിന് പിന്നാലെ മുസ്‌ലിം സ്ത്രീകളെ വിൽപ്പനയ്ക്ക് വച്ച ബുള്ളി ഭായ് ആപ്പ് നീക്കം ചെയ്തതായി കേന്ദ്ര ഐ ടി മന്ത്രി അശ്വനി വൈഷ്ണവ്വ് അറിയിച്ചു. വിഷയത്തിൽ ഇടപെടണമെന്ന ശിവസേന എം പി പ്രിയങ്ക ചതുർവേദിയുടെ അഭ്യർത്ഥനയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബുള്ളി ഭായ് ആപ്പിന്റെ നിർമാതാക്കളായ മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള 'ഗിറ്റ്‌ഹബ്' ഇക്കാര്യം സ്ഥിരീകരിച്ചു. ഐ ടി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് സംഘവും പൊലീസ് അധികൃതരും ചേർന്ന് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

GitHub confirmed blocking the user this morning itself.
CERT and Police authorities are coordinating further action. https://t.co/6yLIZTO5Ce

— Ashwini Vaishnaw (@AshwiniVaishnaw) January 1, 2022

ദേശീയ മാദ്ധ്യമപ്രവർത്തകയായ ഇസ്മത് ആരയാണ് ബുള്ളി ഭായ് ആപ്പിലൂടെ മുസ്‌ലിം സ്ത്രീകളെ രണ്ടാമതും വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതായ വിവരം പുറത്തുവിട്ടത്.

It is very sad that as a Muslim woman you have to start your new year with this sense of fear & disgust. Of course it goes without saying that I am not the only one being targeted in this new version of #sullideals. Screenshot sent by a friend this morning.

Happy new year. pic.twitter.com/pHuzuRrNXR

— Ismat Ara (@IsmatAraa) January 1, 2022

വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച മുസ്‌ലിം സ്ത്രീകളുടെ പേരുകളും ചിത്രങ്ങളുമാണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നെന്ന പേരിൽ ആപ്പിൽ പ്രചരിക്കുന്നത്. നൂറ് കണക്കിന് മുസ്‌ലിം സ്ത്രീകളുടെ വിവരങ്ങളാണ് ഇത്തരത്തിൽ ആപ്പിൽ നൽകിയിരിക്കുന്നത്. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലാണ് ഇവയെല്ലാം നൽകിയിരിക്കുന്നത്. ഗിറ്റ്‌ഹബ് വികസിപ്പിച്ച സുള്ളി ഡീൽസ് എന്ന ആപ്പാണ് ഇത്തരത്തിൽ ആദ്യമായി മുസ്‌ലിം സ്ത്രീകളെ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതായി പ്രചരിപ്പിച്ചത്.

സംഭവത്തിന് പിന്നാലെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തു വന്നു. മുസ്‌ലിം വിരുദ്ധ സ്ത്രീവിരുദ്ധത ആവർത്തിക്കുന്നത് അംഗീകരിക്കാനാവില്ല. കഴിഞ്ഞ തവണ സ‌ർക്കാർ ഇതിനെതിരെ നടപടി സ്വീകരിച്ചില്ല. ഇത്തരം കാര്യങ്ങൾ വീണ്ടും ആവർത്തിക്കാൻ ഇവർ ധൈര്യപ്പെടുന്നതിന് പിന്നിലെ കാരണം അധികാരികൾ അവരെ പിന്തുണയ്ക്കുന്നതുകൊണ്ടാണെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം ആരോപിച്ചു.