chaliyar

മലപ്പുറം: ചാലിയാർ പുഴയിൽ കാണാതായ കോളേജ് അദ്ധ്യാപകന്റെ മൃതദേഹം കണ്ടെത്തി. നിലമ്പൂർ മൈലാടി അമൽ കോളേജിലെ കായികാദ്ധ്യാപകനും കണ്ണൂർ സ്വദേശിയുമായ മുഹമ്മദ് നജീബ് (38) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേരെ രക്ഷപ്പെടുത്തി.

പിതാവിനൊപ്പം ചാലിയാറിന്റെ മൈലാടി കടവിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. പിതാവും ഭാര്യാ സഹോദരി ഭർത്താവും ഒഴുക്കിൽപ്പെട്ടു. പുഴയിൽ മീൻപിടിക്കുകയായിരുന്നവരാണ് ഇവരെ രക്ഷപ്പെടുത്തിയത്. നജീവിന്റെ മൃതദേഹം ഒരു മണിക്കൂറിലധികം നീണ്ട തെരച്ചിലിലൊടുവിൽ കണ്ടെത്തുകയായിരുന്നു.

അതേസമയം, പൊന്നാനിയിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. പൊന്നാനി അഴീക്കൽ സ്വദേശികളായ കളരിക്കൽ ബദറു, ജമാൽ, തമിഴ്നാട് സ്വദേശി ശിവ എന്നിവരെയാണ് കാണാതായത്. വെള്ളിയാഴ്ചയാണ് മത്സ്യബന്ധനത്തിനായി ഇവർ കടലിലേയ്ക്ക് പോയത്.