തന്റെ ചെറുപ്പകാലത്തെ രസകരമായ സംഭവങ്ങൾ വെളിപ്പെടുത്തി നടൻ ഇന്നസെന്റ്. സിനിമ എന്ന സ്വപ്‌നം മാറ്റിവച്ച് തീപ്പെട്ടി കമ്പനി നടത്താൻ തുടങ്ങിയതും, അതുമായി ബന്ധപ്പെട്ട കേസുകളെക്കുറിച്ചുമൊക്കെയാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.

innocent

'മര്യാദക്ക് തീപ്പെട്ടി കമ്പനി കൊണ്ടുനടന്നാൽ പത്ത് പൈസ കിട്ടില്ല. ഗവൺമെന്റിനെ പറ്റിച്ച് ചെലോരൊക്കെ അങ്ങനൊക്കെ ചെയ്യുന്നു എന്നൊക്കെ പറയുമ്പോ ഭയങ്കരായിട്ട് ബഹളമുണ്ടാക്കി കാര്യമില്ല. ചിലപ്പോൾ പറ്റിക്കണം. ഈ തീപ്പെട്ടികൾ പലതും ഡ്യൂട്ടി കെട്ടാതെ നമ്മള് വിൽക്കാറുണ്ട്. പിടിച്ചാൽ പിടിച്ചു. അങ്ങനെ ഒരിക്കൽ ഒരു കേസ്, ഓഫീസർ കമ്പനിയിൽ വന്ന്പിടിച്ചു. ഞാൻ കൂടുതൽ വിശദാംശങ്ങളിലേക്ക് പോകുന്നില്ല. അതെക്കുറിച്ചൊക്കെ കൂടുതൽ പറഞ്ഞ് കഴിഞ്ഞാൽ ഞാൻ ചിലപ്പോൾ ജയിലിൽ പോകേണ്ടിവരും.'- അദ്ദേഹം പറഞ്ഞു.