
ഇസ്ലാമാബാദ് : സൗദി അംബാസഡറെ അനാദരിച്ച പാകിസ്ഥാൻ വിദേശകാര്യ മന്ത്രിക്ക് നേരെ വിമർശന വർഷം. സംഭാഷണത്തിനിടെ സൗദി പ്രതിനിധിയുടെ മുഖത്തിന് നേരെ ഷാ മഹ്മൂദ് ഖുറേഷി തന്റെ ഷൂ ഉയർത്തി വച്ചതാണ് സൗദി പൗരൻമാരെ പ്രകോപിപ്പിച്ചത്. പാകിസ്ഥാനിലെ സൗദി അറേബ്യയുടെ അംബാസഡർ നവാഫ് ബിൻ സെയ്ദ് അൽ മാൽക്കിയെ മന്ത്രി അപമാനിച്ചു എന്നാണ് സമൂഹ മാദ്ധ്യമങ്ങളിലടക്കം വിമർശനം ഉയരുന്നത്. നയതന്ത്ര മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ പെരുമാറ്റമാണ് പാക് മന്ത്രിയിൽ നിന്നും ഉണ്ടായതെന്നാണ് ആരോപണം. ഇരുവരും കൂടിക്കാഴ്ച നടത്തുന്ന ഫോട്ടോകൾ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇത് അന്യായം മാത്രമല്ല, മറ്റൊരു രാജ്യത്തിന്റെ രാഷ്ട്രീയ വ്യക്തിത്വത്തെ അവഹേളിക്കുകയും കൂടി ചെയ്യുകയാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. 'സത്യം പറഞ്ഞാൽ, ഞാൻ സൗദി അംബാസഡർമാരിൽ ഒരാളായിരുന്നുവെങ്കിൽ, ഞാൻ പോകുമായിരുന്നു,' പാകിസ്ഥാൻ മന്ത്രിയുടെ പെരുമാറ്റത്തെ വിമർശിച്ച് ഒരു സൗദി അറേബ്യൻ പൗരൻ ട്വിറ്ററിൽ കുറിച്ചു. പാകിസ്ഥാൻ എല്ലാ വർഷവും സൗദി അറേബ്യയോട് യാചിക്കുന്നു എന്ന ആക്ഷേപവും ഇവർ ചൊരിയുന്നുണ്ട്.
ഇതിന് മുൻപും സൗദിയെ പ്രകോപിപ്പിക്കുന്ന വാക്കുകൾ ഉപയോഗിച്ച ഷാ മഹ്മൂദ് ഖുറേഷി സൗദിയിൽ വിവാദ നായകനാണ്. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷനെ കുറിച്ചുള്ള പരാമർശത്തിലായിരുന്നു അത്.
Saudi Kingdom generously GIVES billions of $ to #Pakistan to prevent poor ppl from go hungry
— Jardim 💙 عامر 🐪 (@420Aamr) December 28, 2021
Shah Mahmood #Qureshi : https://t.co/tyB8RNoI7D pic.twitter.com/3JSR1WXVYn