kidnapping-

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വലിയ ബാഗിൽ കുട്ടിക്കടത്ത് സംഘം തട്ടിക്കൊണ്ട് പോകുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ അടുത്തിടെ വൈറലായിരുന്നു. ഇത് സത്യമായി നടന്ന സംഭമാണെന്ന് കരുതി നിരവധി പേരാണ് ഷെയർ ചെയ്തത്. എന്നാൽ ഈ വീഡിയോയുടെ ആധികാരികതയെ കുറിച്ച് സമൂഹ മാദ്ധ്യമങ്ങളിലെ ഫാക്ട് ചെക്ക് ടീം നടത്തിയ പരിശോധനയിലാണ് കുട്ടിക്കടത്ത് വീഡിയോയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

റിവേഴ്സ് ഇമേജ് സെർച്ച്, കീവേഡ് സെർച്ച്, കമന്റ്സ് സെക്ഷനിൽ നിന്നുമുള്ള വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇതിൽ ഡിസംബർ മൂന്നാം വാരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണിതെന്ന് മനസിലായി. കൂടാതെ 'ഭാരതി പ്രാങ്ക്' എന്ന ചാനലാണ് ക്ലിപ്പ് നിർമ്മിച്ചതെന്നും ഇത് യഥാർത്ഥത്തിൽ സംഭവിച്ചതല്ലെന്നും മനസിലാക്കാൻ കഴിഞ്ഞു. രാജു ഭാരതി എന്ന ഫേസ്ബുക്ക് ഉപയോക്താവാണ് ഇത് പോസ്റ്റ് ചെയ്തത്. ഈ വീഡിയോയ്ക്ക് 20 ദശലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ലഭിച്ചിട്ടുള്ളത്.

@rupamurthy1 @ShefVaidya @AskAnshul @vijaygajera @payalbhayana @thehawkeyex https://t.co/bULtXNljeS

— Jalpa Patel 🌾🏵 (@JalpaPa48462479) December 30, 2021