
കൊച്ചി: ഇന്ത്യയിൽ നിന്നുള്ള കാർഷികോത്പന്ന കയറ്റുമതി നടപ്പുവർഷം (2021-22) ഏപ്രിൽ-നവംബറിൽ 22.1 ശതമാനം ഉയർന്ന് 1,503 കോടി ഡോളറായെന്ന് അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്‌ട്‌സ് എക്‌സ‌്പോർട്ട് ഡെവലപ്‌മെന്റ് (അപെഡ) വ്യക്തമാക്കി. മുൻവർഷത്തെ സമാനകാലത്ത് കയറ്റുമതി 1,231 കോടി ഡോളറിന്റേതായിരുന്നു.
56%
നവംബറിൽ മാത്രം കയറ്റുമതി 56 ശതമാനം വർദ്ധിച്ച് 216 കോടി ഡോളറിൽ നിന്ന് 338 കോടി ഡോളറിലെത്തി.
46.3%
ബസുമതി ഇതര അരി കയറ്റുമതി ഏപ്രിൽ-നവംബറിൽ 46.3 ശതമാനം ഉയർന്ന് 390 കോടി ഡോളറാണ്. ബസുമതി അരി കയറ്റുമതി 22.7 ശതമാനം ഇടിഞ്ഞ് 206 കോടി ഡോളറായി.
31.2%
ഏപ്രിൽ-നവംബറിൽ പഴവർഗ കയറ്റുമതി 31.2 ശതമാനം മെച്ചപ്പെട്ടു. പൂക്കളുടെ കയറ്റുമതി വളർച്ച 39.7 ശതമാനം. പാലുത്പന്നങ്ങൾ 68.6 ശതമാനവും കശുഅണ്ടി 24.7 ശതമാനം നേട്ടം കുറിച്ചു.
$115 bn
ഗോതമ്പ് കയറ്റുമതി അഞ്ചുമടങ്ങ് വർദ്ധിച്ച് 115 കോടി ഡോളറിലെത്തി. യെമൻ, അഫ്‌ഗാൻ, ഖത്തർ, ഇൻഡോനേഷ്യ എന്നിവിടങ്ങളിലേക്കും കയറ്റുമതി ആരംഭിച്ചതും ബംഗ്ളാദേശ്, നേപ്പാൾ, യു.എ.ഇ., ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് കയറ്റുമതി വർദ്ധിച്ചതും നേട്ടമായി.