
ശ്രീനഗർ:കാശ്മീരിലെ കുപ്‌വാരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ സുരക്ഷാസേന വധിച്ചു. ഒരു എ.കെ 47 അടക്കം വൻ ആയുധശേഖരം ഇയാളിൽ നിന്ന് കണ്ടെടുത്തു. മുഹമ്മദ് ഷാബിർ മാലിക്കെന്നാണ് കൊല്ലപ്പെട്ട ഭീകരന്റെ പേരെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. തന്റെ സാന്നിദ്ധ്യം സൈനികർ തിരിച്ചറിഞ്ഞെന്ന് മനസ്സിലായ ഭീകരൻ സൈനികർക്ക് നേരെ വെടിയുതിർത്തതോടെ സൈനികർ പ്രത്യാക്രമണം നടത്തുകയായിരുന്നു.
അതേസമയം, ഈ നുഴഞ്ഞുകയറ്റം ഇന്ത്യ - പാക് വെടിനിറുത്തൽ കരാറിന്റെ ലംഘനമാണെന്ന് ഇന്ത്യൻ സൈന്യം പറഞ്ഞു.