messi

പാരിസ്: ഫുട്ബോൾ മിശിഹ ലയണൽ മെസിയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പിഎസ്‌ജി ക്ളബ് പുറത്തുവിട്ട വാർത്താകുറിപ്പിലാണ് വിവരം സ്ഥിരീകരിച്ചത്. മെസിയടക്കം നാല് താരങ്ങൾക്ക് കൊവിഡ് ബാധിച്ചതായും ഇവരെ നിരീക്ഷണത്തിലേക്ക് മാറ്രിയതായും ക്ളബ് അറിയിച്ചു.

നാളെ നടക്കുന്ന ഫ്രഞ്ച് കപ്പ് മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് നാല് താരങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചത്. മെസി, ജുവാൻ ബെർ‌നറ്റ്, സർജിയോ റിക്കോ, 19കാരനായ മിഡ് ഫീൽഡർ നഥാൻ ബിറ്റുമസല എന്നിവർക്കാണ് രോഗം എന്നാണ് വിവരം. മുൻ വർഷത്തെ റണ്ണറപ്പായ മൊണാക്കൊയിലെ ഏഴ് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ശനിയാഴ്‌ച ക്ളബ് അറിയിച്ചിരുന്നു. ഇവരാർക്കും ലക്ഷണങ്ങളില്ലെന്നും ക്ളബ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.