
നാലുവർഷത്തിനുശേഷം മീര നന്ദന്റെ മടങ്ങിവരവ്
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ലൗജിഹാദ് എന്നു പേരിട്ടു. ലുക്കാചുപ്പിയ്ക്കുശേഷം ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നാലുവർഷത്തെ ഇടവേളയ്ക്കുശേഷം മീര നന്ദൻ മടങ്ങിവരുന്നു. പൂർണമായി ദുബായിൽ ചിത്രീകരിച്ച ചിത്രത്തിൽ സിദ്ദിഖ്, ലെന, ഗായത്രി അരുൺ എന്നിവരോടൊപ്പം പുതുമുഖങ്ങളായ അമൃത, ജോസ്കുട്ടി, സുധീർ പറവൂർ എന്നിവരാണ് മറ്റു താരങ്ങൾ. ദുബായിൽ താമസിക്കുന്ന ഒരു ഹിന്ദു - മുസ്ലിം കുടുംബങ്ങൾക്കിടയിൽ നടക്കുന്ന പ്രണയവും തുടർ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അലിഗ്രാറ്റോ സിനിമയുടെ ബാനറിൽ ഷീജ ബാഷ് നിർമ്മിക്കുന്ന ചിത്രത്തിന് ബാഷ് മുഹമ്മദും ശ്രീകുമാർ അറയ്ക്കലും ചേർന്നാണ് തിരക്കഥ നിർവഹിക്കുന്നത്. ഛായാഗ്രഹണം പ്രകാശ് വേലായുധൻ. എഡിറ്റർ: മനോജ്, ഗാനരചന: ബി.കെ. ഹരിനാരായണൻ, സംഗീതം: ഷാൻ റഹ്മാൻ, സൗണ്ട് ഡിസൈൻ: ശ്രീജേഷ് നായർ, ഗണേഷ് മാരാർ, അസോസിയേറ്റ് ഡയറക്ടർ: പാർത്ഥൻ.പ്രൊഡക്ഷൻ ഡിസൈനർ: അജി കുറ്റിയാനി, ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ: റിനി ദിവാകർ ,മേക്കപ്പ് സജി കാട്ടാക്കട.