nitish-kumar

പാറ്റ്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ അദ്ദേഹത്തേക്കാൾ അഞ്ചിരട്ടി സമ്പന്നൻ. 75.36 ലക്ഷം ആസ്തിയാണ് നിതീഷ് കുമാറിനുള്ളത്. ബീഹാർ സർക്കാരിന്റെ വെബ്സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ബീഹാർ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും തങ്ങളുടെ സ്വത്ത് വിവരങ്ങൾ വർഷാവസാനം നിർബന്ധമായും പുറത്തുവിടണമെന്ന് സർക്കാർ അറിയിച്ചിരുന്നു. മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും മുഖ്യമന്ത്രി നിതീഷ് കുമാറിനേക്കാൾ ധനികരാണ്. വികാസ്ഷീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സഹാനിയാണ് മന്ത്രിസഭയിലെ ഏറ്റവും ധനികൻ.

23 ലക്ഷമാണ് അദ്ദേഹത്തിന്റെ ബാങ്ക് നിക്ഷേപം. അദ്ദേഹത്തിന്റേതായി 7 കോടിയിലേറെ രൂപയുടെ സ്വത്തുക്കൾ മുംബയിൽ ഉണ്ടെന്നാണ് വിവരം.

 നിതീഷിന് കൈയ്യിലുള്ളത് 29,389 രൂപ

 ബാങ്കിൽ 42,763 രൂപ

 16.51 ലക്ഷത്തിന്റെ ജംഗമ വസ്തുക്കൾ

 58.85 ലക്ഷത്തിന്റെ സ്ഥാവര സ്വത്തുക്കൾ

 നിഷാന്തിന്റെ കൈയ്യിലുള്ളത് 16,549 രൂപ

1.28 കോടി ബാങ്കിൽ സ്ഥിര നിക്ഷേപം

 1.63 കോടിയുടെ ജംഗമ വസ്തുക്കൾ

 1.98 കോടിയുടെ സ്ഥാവര സ്വത്തുക്കൾ