ps

ത്വക്കിനെയും സന്ധികളെയും ബാധിക്കുന്ന രോഗമാണ് സോറിയാസിസ്. എന്നാൽ സോറിയാസിസ് പകർച്ചവ്യാധിയല്ല. ചർമ്മത്തിലെ കോശങ്ങൾ വിവിധ പാളികളിലായാണ് കാണപ്പെടുക. ത്വക്കിനടിവശത്തുള്ള കോശങ്ങൾ മുകൾഭാഗത്തെത്താൻ സാധാരണയായി ഏകദേശം ഒരു മാസത്തോളമാണ് സമയമെടുക്കുക. എന്നാൽ സോറിയാസിസ് രോഗികളിൽ വെറും 4 ദിവസം കൊണ്ട് പുതിയ കോശങ്ങൾ ചർമ്മപ്രതലത്തിൽ എത്തുന്നു. മൃതകോശങ്ങൾ ചർമ്മത്തിൽ പറ്റിപ്പിടിച്ചിരിക്കമ്പോൾ ചൊറിച്ചിലുണ്ടാകുന്നു. കാൽപാദത്തിലും കൈപ്പിടിയിലും കൈകാൽ മുട്ടുകളിലും തലയിലുമാണ് സാധാരണയായി പാടുകൾ കാണപ്പെടുക. ജനിതക ഘടകങ്ങളാണ് സോറിയാസിസിന്റെ പ്രധാന ലക്ഷണം. പരിസ്ഥിതി സംബന്ധമായ ഘടകങ്ങൾ, തണുപ്പുള്ള കാലാവസ്ഥ, അണുബാധ, ടോൺസിലൈറ്റിസ്, പുകവലി, അമിതമായ മദ്യപാനം, ചില മരുന്നുകളുടെ പാർശ്വഫലം, മാനസിക പിരിമുറുക്കം എന്നിവയും കാരണങ്ങളാകാം. ചർമത്തിൽ പാടുകൾ കാണപ്പെടുകയും അസഹനീയമായ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്താൽ ത്വക്ക് വിദഗ്ദ്ധനെ സമീപിച്ച് ചികിത്സ തേടുക.