
കോമഡി ഷോയിലൂടെ സുപരിചിതനായ ഡി.കെ. ദിലീപ് രചനയും സംവിധാനവും നിർവഹിക്കുന്ന കരുത്തോല പെരുന്നാൾ കോഴിക്കോട് ആരംഭിച്ചു. ഫാദർ മാത്യു തകടിയേൽ സ്വിച്ചോൺ നിർവഹിച്ചു. ഹരീഷ് കണാരനും നോബിയും ആദ്യരംഗത്ത് അഭിനയിച്ചു.  നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ ചിത്രത്തിൽ ശ്രീനിവാസനായാണ് പ്രത്യക്ഷപ്പെടുക. സംഗീത സംവിധായകൻ ജാസി ഗിഫ്റ്റാണ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്. സുധീഷ്, ജാഫർ ഇടുക്കി, നെൽസൺ, ബിനു അടിമാലി, കോട്ടയം നസീർ, രവീന്ദ്രൻ, ജയശങ്കർ , ആഷിക, അപ്പുണ്ണി ശശി, ബേബി (ആക്ഷൻ ഹീറോ ഫെയിം) അംബിക മോഹൻ, ഉത്തര എന്നിവരാണ് മറ്റു താരങ്ങൾ.  മില ഗ്രോസ് എന്റർടെയ്ൻമെന്റ് ഇൻ അസോസിയേഷൻ വിത്ത് മുടപ്പുര മൂവീസിന്റെ ബാനറിൽ നിഥിൻ പുറക്കാട്ടാണ് ചിത്രം നിർമിക്കുന്നത്. സജിത് വിസ്ത ഛായാഗ്രഹണം നിർവഹിക്കുന്നു.  ഗാനങ്ങൾ ബി.കെ ഹരിനാരായണൻ സംഗീതം ജാസി ഗിഫ്റ്റ്. മേക്കപ്പ് റഷീദ് അഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ ദിലീപ് ചാമക്കാല. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആന്റണി ചുള്ളിക്കൽ. സ്റ്റിൽസ് ഷിജിൽ ഒബ്സ് ക്യൂറ.