v

ശ്രീനഗർ: ജമ്മു കാശ്മീരിലെ വൈഷ്ണോദേവി ക്ഷേത്രത്തിൽ നടന്ന ദുരന്തത്തിൽ കാശ്മീർ ഭരണകൂടം നിയോഗിച്ച അന്വേഷണ സമിതി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമര്‍പ്പിക്കും. ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയിൽ ജമ്മു ഡിവിഷണൽ കമ്മിഷണർ രാഘവ് ലാംഗർ, അഡി.ഡയറക്ടർ ജനറൽ ഒഫ് പൊലീസ് മുകേഷ് സിംഗ്, എന്നിവരുമുണ്ട്. ജമ്മുകാശ്മീർ ലെഫ്. ഗവർണർ മനോജ് സിൻഹയാണ് കമ്മിഷനെ നിയോഗിച്ചത്. അപകടത്തിൽ 12 പേരാണ് മരിച്ചത്. 16 പേർക്ക് പരിക്കേറ്റു.