
പാലക്കാട്: ജില്ലയിൽ സി.പി.എം കീഴ്ഘടകങ്ങളിൽ ഉൾപ്പെടെ രൂക്ഷമായ വിഭാഗീയതയ്ക്ക് കടിഞ്ഞാണിട്ട് സംസ്ഥാന നേതൃത്വം. ഏരിയാ കമ്മിറ്റിയിൽ നിന്ന് വെട്ടിയ കെ.ശാന്തകുമാരി എം.എൽ.എയെയും, ജില്ലാ സമ്മേളന പ്രതിനിധിയാക്കാതെ ഒഴിവാക്കിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. മൂന്ന് ടേം പൂർത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന് പകരം ഇ.എൻ.സുരേഷ് ബാബുവിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
15 ഏരിയാ കമ്മിറ്റികളിൽ ഒമ്പതിലും വ്യക്തമായ സ്വാധീനമുള്ള പി.കെ.ശശി വിഭാഗം മുന്നോട്ടു വച്ച വി.കെ.ചന്ദ്രനെനെ തള്ളിയാണ് ചിറ്റൂർ ഏരിയാ കമ്മിറ്റിയിലെ മികച്ച സംഘാടകൻ കൂടിയായ ഇ.എൻ.സുരേഷ് ബാബുവിനെ സെക്രട്ടറിയാക്കിയത്. ജില്ലാ സെക്രട്ടറിയായി രണ്ട് പേരുകളുമായി സെക്രട്ടേറിയറ്റിലെത്തിയ ജില്ലാ നേതൃത്വത്തോട് ഒന്നിലുറച്ച് നിൽക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതോടെ, ഇന്നലെ രാവിലെ ജില്ലാ കമ്മിറ്റി യോഗവും സെക്രട്ടറിയേറ്റ് യോഗവും ചേർന്ന് സുരേഷ് ബാബുവിനെ നിർദ്ദേശിക്കുകയായിരുന്നു.
വിഭാഗീയതയുടെ തുരുത്തുകൾ അനുവദിക്കില്ലെന്ന തീരുമാനം നടപ്പാക്കാനുറച്ചാണ്, പിണറായി പുതിയ ജില്ലാ നേതൃത്യത്തെ നിശ്ചയിച്ചത്.
ജില്ലാ കമ്മിറ്റി, സെക്രട്ടേറിയറ്റ് പാനലും വിഭാഗീയതയ്ക്ക് താക്കീത് നൽകുന്നതായിരുന്നു. കുഴൽമന്ദം ഏരിയാ കമ്മിറ്റിയിൽ നിന്ന് വെട്ടിനിരത്തിയ കെ.ശാന്തകുമാരി എം.എൽ.എയെയും,. ജില്ലാ സമ്മേളന പ്രതിനിധി പോലുമാക്കാതെ പുതുശ്ശേരി ഏരിയാ സമ്മേളനത്തിൽ തോൽപ്പിച്ച ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ കെ.ബിനു മോളെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. വിഭാഗീയതയുടെ ഭാഗമായി കഴിഞ്ഞ തവണ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നൊഴിവാക്കിയ എ.പ്രഭാകരൻ എം.എൽ.എയെ ജില്ലാ സെക്രട്ടേറിയേറ്റിൽ തിരികെ കൊണ്ടുവന്നു. കണ്ണമ്പ്ര ഭൂമിയിടപാടിൽ കുറ്റാരോപിതനായ നിലവിലെ സെക്രട്ടറിയേറ്റംഗം സി.കെ.ചാമുണ്ണിയെയും ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. പി.പി.സുമോദ് എ.എൽ.എ, ഡിവൈ.എഫ്.ഐ നേതാവ് കെ.സി.റിയാസുദ്ദീൻ, കെ.നന്ദകുമാർ, എസ്.അജയകുമാർ, ടി.എം.ശശി, കെ.എസ്.സലീഖ, എൻ.ഉണ്ണികൃഷ്ണൻ തുടങ്ങി പതിനാലു പുതുമുഖങ്ങളും ഇടം നേടി. പഴയ പതിനാലു പേരെ ഒഴിവാക്കി. 10 ശതമാനം വനിത പ്രാതിനിദ്ധ്യമുണ്ട്.
ജില്ലാ കമ്മിറ്റി
. സി.കെ.രാജേന്ദ്രൻ, ടി.കെ.നാരായണദാസ്, ടി.എൻ.കണ്ടമുത്തൻ, പി.മമ്മിക്കുട്ടി, പി.കെ.ശശി, വി.ചെന്താമരാക്ഷൻ, ഇ.എൻ.സുരേഷ് ബാബു, വി.കെ.ചന്ദ്രൻ, പി.എൻമോഹനൻ, സുബൈദ ഇസഹാഖ്, എൻ.ഉണ്ണികൃഷ്ണൻ, എൻ.പി.വിനയകുമാർ, എം.ഹംസ, എം.ആർ.മുരളി, എസ്.അജയകുമാർ, പി.കെ.സുധാകരൻ, കെ.എസ്.സലീഖ, കെ.പ്രേംകുമാർ, യു.ടി.രാമകൃഷ്ണൻ, എൻ.ഹരിദാസൻ, സി.പി.ബാബു, പി.ഗോകുൽദാസ്, വി.കെ.ജയപ്രകാശ്, എ.പ്രഭാകരൻ, എസ്.സുഭാഷ്ചന്ദ്ര ബോസ്, നിതിൻ കണിച്ചേരി, കെ.ബാബു, സി.കെ.ചാമുണ്ണി, കെ.ഡി.പ്രസേനൻ, ടി.എം.ശശി, കെ.ശാന്തകുമാരി, കെ.ബിനുമോൾ, എസ്.കൃഷ്ണദാസ്, സി.ആർ.സജീവ്, കെ.പ്രേമൻ, ആർ.ശിവപ്രകാശ്, ടി.കെ.നൗഷാദ്, കെ.കൃഷ്ണൻകുട്ടി, കെ.നന്ദകുമാർ, എ.അനിതാനന്ദൻ, കെ.എൻ.സുകുമാരൻ, വി.പൊന്നുക്കുട്ടൻ, കെ.സി.റിയാസുദ്ദീൻ, പി.പി.സുമോദ് .