
മാഡ്രിഡ് : സ്പാനിഷ് ലാലിഗയിൽ പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ റയൽ മാഡ്രിഡിന് തോൽവി. ഇന്നലെ ഗെറ്റാഫെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് റയലിനെ അട്ടിമറിച്ചത്. ഗെറ്റാഫെയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ഒൻപതാം മിനിട്ടിൽ ഉൗനാലാണ് റയലിനെ ഞെട്ടിച്ചുകൊണ്ട് ഗോൾ വീഴ്ത്തിയത്. 20 മത്സരങ്ങളിൽ നിന്ന് 46 പോയിന്റുമായി റയൽ തന്നെയാണ് ഒന്നാം സ്ഥാനത്ത്.