covid-

മുംബയ് : മഹരാഷ്ട്രയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 11,877 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,069 പേര്‍ക്ക് രോഗ മുക്തി. ഒന്‍പത് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 42,024 ആയി. മുംബയില്‍ മാത്രം 8,036 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 578 പേര്‍ക്കാണ് രോഗ മുക്തി. ഇതോടെ മുംബയില്‍ മാത്രം ആക്ടീവ് രോഗികളുടെ എണ്ണം 29,819 ആയി. മുംബയില്‍ ഇന്നലെ 6,347 പേര്‍ക്കായിരുന്നു രോഗം കണ്ടെത്തിയത്.മഹാരാഷ്ട്രയില്‍ ഇന്ന് 50 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 510 ആയി.

പശ്ചിമ ബംഗാളില്‍ 6,153 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് 1,641 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. കൊല്‍ക്കത്തയില്‍ മാത്രം ഇന്ന് 3,194 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.