modi

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ മേജര്‍ ധ്യാന്‍ചന്ദ് സ്പോര്‍ട്സ് യൂണിവേഴ്സിറ്റിയുടെ ശിലാസ്ഥാപന ചടങ്ങിനിടെ ജിംനേഷ്യത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനത്തിന്റെ വീഡിയോ വൈറലാകുന്നു.

ഉദ്ഘാടന ചടങ്ങിന് ശേഷം സ്ഥലത്തെ പ്രദര്‍ശനം നടന്നുകാണുന്നതിനിടെയാണ് പ്രധാനമന്ത്രി ജിമ്മില്‍ വ്യായാമം ചെയ്തത്, ഇതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. 'ഫിറ്റ് ഇന്ത്യ' സന്ദേശം നല്‍കുകയാണ് പ്രധാനമന്ത്രിയെന്നാണ് ഈ ദൃശ്യങ്ങള്‍ക്കുള്ള ചില കമന്റുകള്‍.

Modi G doing gym #modi #modiinup #up pic.twitter.com/Xo8RKmrVLf

— Manish Dogra (@manishdogra89) January 2, 2022

സലാവ, കൈലി ഗ്രാമങ്ങളിലായി 700 കോടി രൂപയോളം മുടക്കിയാണ് കായിക സര്‍വകലാശാല സ്ഥാപിക്കുന്നത്. രാജ്യത്തെ കായിക രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പരിശീലന സൗകര്യങ്ങളൊരുക്കുക എന്നതാണ് സര്‍വകലാശാലയിലുടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 32 കായിക താരങ്ങളുമായി നരേന്ദ്ര മോദി കൂടിക്കാഴ്‌ച നടത്തി. നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ വന്‍ ജനാവലിയാണ് മീറ്ററിലെത്തിയത്