
ഭോപ്പാൽ : റോഡിന് നടുവിൽ നാല് വയസുകാരിയെ വളഞ്ഞിട്ട് ആക്രമിച്ച തെരുവ് നായ്ക്കൾ. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് ദാരുണമായ സംഭവം നടന്നത്. ശനിയാഴ്ച വൈകിട്ട് വീടിന് മുന്നിൽ കളിക്കുകയായിരുന്നു നാലുവയസുകാരി. ഇതിനിടയിൽ വിജനമായ റോഡിലേക്കിറങ്ങിയപ്പോഴാണ് പെൺകുട്ടിയെ തെരുവ് നായ്ക്കൾ വളഞ്ഞത്. സമീപത്തുണ്ടായിരുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
പെൺകുട്ടിയുടെ പിന്നാലെയെത്തിയ നായ്ക്കൾ കുട്ടിയെ കുരച്ചുകൊണ്ട് വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ഭയന്നുവിറച്ച കുട്ടിയെ കടിച്ചുവലിച്ചു താഴെയിട്ട് മുഖത്തും തലയിലും വയറിലും കൈകാലുകളിലും കടിച്ചുപറിച്ചു. കുട്ടിയെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ യുവാവ് നായകളെ കല്ലെറിഞ്ഞു തുരത്തുകയായിരുന്നു. നായകൾ പോയതോടെ കുട്ടി മെല്ലെ എഴുന്നേൽക്കുന്നതും ദൃശ്യത്തിൽ കാണാം. പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. സംഭവത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞ പൊലീസ് സ്വമേധയ കേസെടുത്തു.
Horrific! Stray dogs mauled a 4 year old girl in Bhopal a passerby threw stones at the dogs and chased them away. The child has been hospitalized with severe injuries. pic.twitter.com/X4EyruZxra