kk

ഗര്‍ഭിണി ആകാന്‍ മാത്രം ഇന്ത്യയിലേക്ക് എത്തുന്ന യുവതികൾ എത്തുന്നുവെന്ന് റിപ്പോർട്ട്. ആര്യന്‍ രക്‌തത്തിലുള്ള കുട്ടികളെ ലഭിക്കാന്‍ വേണ്ടിയാണ് ഇന്ത്യയിലെ ഒരു ഉള്‍ഗ്രാമത്തിലേക്ക് യൂറോപ്പ്യന്‍ യുവതികൾ എത്തുന്നതെന്നാണ് റിപ്പോർട്ട്.

ലഡാക്കിലെ ധാ, ഹാനു എന്നീ ഗ്രാമങ്ങളിലേക്ക് ആണ് ഗര്‍ഭിണികള്‍ ആകാന്‍ വേണ്ടി മാത്രം യുവതികൾ എത്തുന്നത്. പൂര്‍ണമായും ആര്യന്മാരാണ് ഇവിടത്തെ പുരുഷന്മാർ. ഇവരിൽ നിന്നും ഗർഭം ധരിക്കാൻ മാത്രമായി യുവതികൾ എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബ്രോഖപ വിഭാഗത്തില്‍പ്പെടുന്ന പുരുഷന്മാരുടെ രൂപ ഘടന ഇളം നിറമുള്ള കണ്ണുകള്‍, ഉയര്‍ന്ന കവിള്‍ത്തടങ്ങള്‍, നീണ്ട മുടി, വിളറിയ ചര്‍മ്മം, ടിബറ്റന്‍ ആളുകളെകാള്‍ പൊക്കം എന്നിങ്ങനെയാണ്. കൂടാതെ ഇവിടെ ഉള്ളവര്‍ മറ്റ് വംശത്തിലുള്ളവരെ കല്യാണം കഴിക്കില്ല.

അതിനു പിന്നിലെ ഐതിഹ്യത്തിന് ഏഴാം നൂറ്റാണ്ട് വരെ പഴക്കമുണ്ട്. അക്കാലത്തെ ഭരണാധികാരിയായ അലക്സാണ്ടര്‍ ദി ഗ്രേറ്റ് ഇന്ത്യ ആക്രമിച്ചിരുന്നു. ഈ യുദ്ധത്തിന് ശേഷം അലക്സാണ്ടര്‍ മടങ്ങിയപ്പോള്‍, നിരവധി യോദ്ധാക്കള്‍ ഇൻഡസ് വാലിയില്‍ സ്ഥിരതാമസമാക്കി. ഇവിടെ താമസമാക്കിയ യോദ്ധാക്കളുടെ വംശജരാണ്, ഈ ഗ്രാമത്തില്‍ ഇപ്പോള്‍ ഉള്ളതെന്നാണ് വിശ്വസിക്കുന്നത്. ഇന്ന് പൂര്‍ണമായും ആര്യന്മാരായിട്ടുള്ളത് ഇവര്‍ മാത്രമെന്നാണ് വിശ്വാസം. അതിന്റെ ഭാഗമായാണ് ഇവിടെ എത്തുന്ന യുവതികള്‍ ബ്രോഖപ വിഭാഗത്തില്‍പ്പെടുന്ന പുരുഷന്മാരില്‍ നിന്ന് ഗര്‍ഭിണികള്‍ ആകുകയും തിരികെ മടങ്ങുകയും, ചെയ്യുന്നതെന്നാണ് വാർത്തകൾ.