fghfhgy

മോസ്‌കോ: റഷ്യയിൽ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് പേർക്ക് ദാരുണാന്ത്യം. 21 പേർക്ക് പരിക്കേറ്റു.പലരുടെയും പരിക്കുകൾ ഗുരുതരമാണ്. ഞായറാഴ്ച പുലർച്ചെ മോസ്‌കോയ്ക്ക് തെക്ക് ഭാഗത്ത് റിയാസാൻ മേഖലയിൽ പ്രാദേശിക സമയം പുലർച്ചെ 5:45ന് അപകടമുണ്ടായതെന്ന് റഷ്യയുടെ ഫെഡറൽ റോഡ് ട്രാഫിക് ഇൻസ്‌പെക്ഷൻ ഏജൻസി അറിയിച്ചു. റെയിൽവേ പാലത്തിന്റെ തൂണിൽ ബസ് ഇടിച്ചതാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്. ബസിൽ ആകെ 49 യാത്രക്കാരാണുണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചു.സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.