
ബേസിൽ ജോസഫ് - ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങിയ മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയുടെ ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ക്രിസ്മസ് തലേന്ന് നെറ്റ്‍ഫ്ലിക്സിലെത്തിയ ചിത്രം ഇപ്പോഴും ഹിറ്റ് ചാർട്ടിലുണ്ട്. നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ട്രെൻഡിംഗ് ലിസ്റ്റിൽ ആദ്യ പത്തിലും ചിത്രം ഇടം നേടിയിരുന്നു. നായകനൊപ്പം പ്രതിനായക വേഷത്തിലെത്തിയ ഗുരു സോമസുന്ദരവും മികച്ച പ്രകടനാണ് കാഴ്‌ചവച്ചത്.
ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും ശ്രദ്ധേയമായിരുന്നു. എന്നാൽ ടൊവിനോയുടെ സഹായിയായെത്തിയത് ജർമ്മനിക്കാരനായ സെഫ ഡെമിർബാസ് ആണ്. മിന്നൽ മുരളിയുടെ ആക്ഷൻ കോറിയോഗ്രാഫറായ വ്ലാഡ് റിം ബർഗിന്‍റെ ടീമിലുള്‍പ്പെട്ടയാളാണ് സെഫ ഡെമിർബാസ്. മിന്നൽ മുരളി സിനിമയിലെ രക്ഷകൻ ബസ് അപകടം ഉള്‍പ്പെടെയുള്ള നിരവധി സീനുകളിൽ ടൊവിനോയുടെ ബോഡി ഡബിളായെത്തിയത് സെഫയായിരുന്നു. ഇപ്പോഴിതാ മിന്നൽ മുരളിയിലേക്ക് തനിക്ക് അവസരം നൽകിയതിന് നന്ദി അറിയിച്ച് സെഫ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്ന വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
എന്നെ മിന്നൽ മുരളിയിലേക്ക് ക്ഷണിച്ചതിന് ബേസിൽ ജോസഫ്, കെവിൻ, സോഫിയ പോൾ എന്നിവർക്ക് നന്ദി, മലയാള സിനിമയിലെ സൂപ്പർഹീറോയ്ക്ക് വേണ്ടി അഭിനയിക്കാൻ അനുവദിച്ചതിന് നന്ദി. എനിക്ക് ശരിക്കും ബഹുമാനം തോന്നുന്നു! കേരളത്തിലെ നിങ്ങളുടെ മഹത്തായ ആതിഥ്യത്തിന് നന്ദി. സെറ്റിലെ കഠിനാധ്വാനികളായ ചെന്നൈയിൽ നിന്നുള്ള സ്റ്റണ്ട്മാസ്റ്റേഴ്സ് സന്തോഷ്, കലൈ കിങ്സൺ, ബാലോഗാപാൽ എന്നിവരുടെ ഡെഡിക്കേഷനും നന്ദി'', സെഫ ഇൻസ്റ്റയിൽ കുറിച്ചിരിക്കുകയാണ്.
ടോവിനായ്ക്കും സെഫ തന്റെ നന്ദി അറിയിക്കുന്നുണ്ട്. ഈ ദിവസങ്ങളിൽ എപ്പോഴും എന്നെ ഓരോന്ന് ചെയ്യാൻ പ്രേരിപ്പിച്ചതിന് ഞാൻ ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് ടൊവിനോയോടാണെന്ന് അദ്ദേഹം പറയുന്നു. . നിങ്ങളാണ് വ്ലാഡ് റിം ബർഗിന് പരിചയപ്പെടുത്തിയതിനാലാണ് മിന്നൽ മുരളിയിൽ അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചത്.
ഇതൊരു ഭ്രമാത്മകമായ യാത്രയായിരുന്നു, നിങ്ങൾ എനിക്കായി ചെയ്തതിനൊക്കെ ഏറെ നന്ദിയുള്ളവനാണ്. താങ്കളുടെ അടുത്ത വലിയ പ്രോജക്റ്റിന്‍റെ ഭാവി കാണാൻ ഏറെ ആവേശഭരിതനാണ് ഞാൻ', ഇൻസ്റ്റയിൽ സെഫ കുറിച്ചിട്ടുണ്ട്. മിന്നൽ മുരളി കോസ്റ്റ്യൂമിലുള്ള ചിത്രവും വീഡിയോകളും സെഫ പങ്കുവെച്ചിട്ടുണ്ട്.