pt-thomas

കൊച്ചി: കോൺഗ്രസ് നേതാവ് പി ടി തോമസിന്റെ ചിതാഭസ്മം അമ്മയുടെ കല്ലറിയിലേക്ക് ഉടൻ എത്തിക്കും. ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള സ്മൃതി യാത്ര പാലാരിവട്ടത്തെ വീട്ടിൽ നിന്ന് ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പടെയുള്ളവരുടെ സാന്നിദ്ധ്യത്തിൽ കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ ചിതാഭസ്മം ഏറ്റുവാങ്ങി.

pt

വൈകിട്ട് നാല് മണിയോടെ ഉപ്പുതോട് സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിലെ പി ടി തോമസിന്റെ അമ്മയുടെ കല്ലറയിൽ ചിതാഭസ്മം അടക്കം ചെയ്യും. പി ടിയുടെ അവസാന ആഗ്രഹമായിരുന്നു ഇത്.

ptthomas

അതേസമയം പി ടിയുടെ ചിതാഭസ്മം അമ്മയുടെ കല്ലറയിൽ അടക്കം ചെയ്യുന്നതിന് ഇടുക്കി രൂപത മാർഗനിർദേശം നൽകി. ദേവാലയത്തിന്റെയും കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കണമെന്നും, മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും ഉണ്ടാവരുതെന്നുമാണ് രൂപതയുടെ നിർദേശം.