train

തിരുവനന്തപുരം: ട്രെയിനിൽവച്ച് എ എസ് ഐ യാത്രക്കാരനെ മർദ്ദിച്ചു. ടിക്കറ്റ് ഇല്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. മാവേലി എക്‌സ്പ്രസിലായിരുന്നു സംഭവം. മർദ്ദിച്ച് അവശനാക്കി യാത്രക്കാരനെ അടുത്ത റെയിൽവേ സ്റ്റേഷനിൽ തള്ളുകയാണ് ഉദ്യോഗസ്ഥൻ ചെയ്തത്.


ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കിവിടുക മാത്രമാണ് ചെയ്തതെന്നും, മർദ്ദിച്ചിട്ടില്ലെന്നുമാണ് എ എസ് ഐയുടെ പ്രതികരണം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ടിട്ടുണ്ട്.