s-rajendran

തൊടുപുഴ: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് സമ്മേളനത്തിൽ നിന്നും വിട്ടുനിൽക്കുന്നതെന്നാണ് രാജേന്ദ്രൻ അറിയിച്ചത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം സ്ഥാനാർത്ഥി എ രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വിമർശനം നേരിട്ടുകൊണ്ടിരിക്കുകയാണ് എസ് രാജേന്ദ്രൻ. ഈ സംഭവത്തിൽ അച്ചടക്ക നടപടി ഉണ്ടാവില്ലെന്ന് നേതൃത്വം ഉറപ്പു നൽകിയിരുന്നില്ല. ഇതാണ് സമ്മേളനത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള കാരണം എന്നാണ് സൂചന.

സംഭവത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എസ് രാജേന്ദ്രന് പുറമെ സിപിഎം മൂന്നാർ ഏരിയ കമ്മിറ്റി അംഗങ്ങളായ വി മാരിയപ്പൻ, എസ് സ്റ്റാലിൻ, എം രാജൻ, മുൻ ഏരിയ കമ്മിറ്റി അംഗം വിജയകുമാർ എന്നിവർക്കും നോട്ടീസ് നൽകിയിരുന്നു. ആരോപണം അന്വേഷിക്കാൻ പാർട്ടി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതി നൽകിയ റിപ്പോർട്ട് പ്രകാരം ആരോപണവിധേയരായ അഞ്ചുപേരുടെ പങ്ക് വ്യക്തമായിരുന്നു.