
പഞ്ചാബ്: പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിൽ വൃദ്ധദമ്പതികളെ കൊലപ്പെടുത്തി. സംഭവത്തിൽ ദമ്പതികളുടെ മകന്റെ ഭാര്യയും കാമുകനും അറസ്റ്റിൽ. വീട്ടിൽ നിന്നും മോഷണം പോയ പണവും ആഭരണങ്ങളും പ്രതികളിൽ നിന്നും കണ്ടെത്തി. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജനുവരി ഒന്നിനാണ് വൃദ്ധ ദമ്പതികളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മഞ്ജിത് സിംഗ്, ഭാര്യ ഗുർമീത് കൗർ എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ രവീന്ദർ സിംഗ് രാത്രി വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ വീടിനുള്ളിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ മൃതദേഹം കസേരയിൽ കെട്ടിയ നിലയിലായിരുന്നു. മരുമകളുടെ വിവാഹേതര ബന്ധം ഇവർ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കൊലപാതകം.