disha-pattani

പ്രിയതാരങ്ങളുടെ യാത്രകളുടെയും ആഘോഷങ്ങളുടെയുമൊക്കെ ചിത്രങ്ങൾ കാണാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. അത്തരത്തിൽ ഒരു നടിയുടെ മാലിദ്വീപിലെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ആരാണ് ആ നടിയെന്നല്ലേ?

ദിഷ പതാനിയാണ് ആ താരം. മാലിദ്വീപിലായിരുന്നു ദിഷയുടെ ഈ വർഷത്തെ ന്യൂഇയർ ആഘോഷം. കാമുകനും നടനുമായ ടൈഗർ ഷ്‌റോഫിനൊപ്പമാണ് നടി മാലിദ്വീപിലെത്തിയത്. പിങ്ക് ബിക്കിനിയിൽ വെള്ളത്തിൽ കിടക്കുന്ന ചിത്രങ്ങളാണ് നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

മാലിദ്വീപിനെ ഒരുപാട് ഇഷ്ടപ്പെടുന്ന ദിഷ, ഇടയ്ക്കിടെ ഇവിടെ സന്ദർശിക്കാറുണ്ട്. ജനുവരി രണ്ടിനാണ് നടി ഇൻസ്റ്റഗ്രാമിൽ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇതിനുമുൻപും നടി ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

View this post on Instagram

A post shared by disha patani (paatni) 🦋 (@dishapatani)