
ഭക്ഷണപ്രേമികളുടെ പ്രിയ വിഭവമാണ് പാനി പൂരി. ലോകമെമ്പാടും ആരാധകരുള്ള വിഭവമാണെന്ന് പറഞ്ഞാലും തെറ്റില്ല. ശരിക്കുള്ള ടേസ്റ്റ് അറിയണമെങ്കിൽ റെസ്റ്റോറന്റുകളിൽ നിന്ന് കഴിക്കാതെ വഴിയോരക്കച്ചവടക്കാരിൽ നിന്നും കഴിക്കണമെന്നാണ് പാനി പൂരി ആരാധകർ പറയുന്നത്.
Happy 2022! Gol Guppa aka Pani Puri to kick off the new year! pic.twitter.com/up2yl2xroo— Gita Gopinath (@GitaGopinath) January 1, 2022
സംഗതി എന്തൊക്കെയായാലും പാനി പൂരിയുടെ മഹത്വം അറിയണമെങ്കിൽ സോഷ്യൽ മീഡിയയിലൊന്ന് പരതണം. അവിടെ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വേർതിരിവില്ലാതെ എല്ലാവരും ആസ്വദിച്ച് കഴിക്കുന്ന ഭക്ഷണമാണെന്ന് മനസിലാക്കാം.
ഇപ്പോഴിതാ ഐഎംഎഫിന്റെ തലപ്പത്തരിക്കുന്ന ഗീതാഗോപിനാഥിന്റെ പാനി പൂരി വിശേഷങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞോടുന്നത്. 'സന്തോഷം നിറഞ്ഞ 2022, പുതുവർഷത്തിന് തുടക്കമിടാൻ ഗോൽഗപ്പ അഥവാ പാനി പൂരി" എന്ന് ചിത്രം സഹിതമാണ് ഗീത ട്വീറ്റ് ചെയ്‌തിരിക്കുന്നത്. വളരെ വേഗത്തിലാണ് പോസ്റ്റും ചിത്രവും വൈറലായത്.