
നിങ്ങൾ നിരീക്ഷണത്തിലാണ്... 15 മുതൽ 18 വയസുവരെയുളള കുട്ടികൾക്ക് വാക്സിനേഷൻ ആരംഭിച്ചതിന്റെ ഭാഗമായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വാക്‌സിൻ സ്വീകരിച്ച ശേഷം നിരീക്ഷണത്തിലിരുന്ന സഹോദരങ്ങളായ ബിനില രാജിനെയും, ബിൻ രാജിനെയും സന്ദർശിക്കുന്ന മന്ത്രി വീണ ജോർജ്ജ്. ഇതിൽ ബിൻരാജ് മൈലം ജി.വി രാജ സ്പോർട്സ് സ്കൂളിലെ റെസലിംഗ് കായിക താരം കൂടിയാണ്.