
താരങ്ങളെപ്പോലെ തന്നെ അവരുടെ മക്കൾക്കും ആരാധകരേറെയാണ്. ദിലീപിന്റെ മകൾ മഹാലക്ഷ്മിക്കും, പൃഥ്വിരാജിന്റെ മകൾ അലംകൃതയ്ക്കും, കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കിനുമൊക്കെ ഒരുപാട് ആരാധകരുണ്ട്. ഇവരുടെയൊക്കെ വീഡിയോകൾക്കും ചിത്രങ്ങൾക്കുമൊക്കെ സോഷ്യൽ മീഡിയയിൽ സ്വീകാര്യത ഏറെയാണ്.
അത്തരത്തിൽ ഒരു താരത്തിന്റെ കുഞ്ഞുമാലാഖയുടെ ചിത്രമാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ഹൃദയം കവരുന്നത്. അസിന്റെ മകൾ അരിൻ ആണ് ആ താരപുത്രി. ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങളാണ് അസിൻ ഇൻസ്റ്റഗ്രാമിൽ സ്‌റ്റോറിയാക്കിയിരിക്കുന്നത്.
കേക്കിനരികിൽ ചിരിയോടെ നിൽക്കുന്ന അരിൻ ആണ് ചിത്രത്തിലുള്ളത്. അസിനും ഭർത്താവ് രാഹുലും വളരെ അപൂർവമായി മാത്രമേ മകളുടെ ചിത്രം പങ്കുവയ്ക്കാറുള്ളൂ. 2016 ജനുവരിലാണ് അസിനും രാഹുലും വിവാഹിതരായത്. 2017 ഒക്ടോബർ 24 നാണ് അരിൻ ജനിച്ചത്. നടിയിപ്പോൾ ഭർത്താവിനൊപ്പം ഡൽഹിയിലാണ് താമസം.