
ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം ഹർനാസ് സന്ധുവിലൂടെയാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തിയത്. രാജ്യം മുഴുവൻ ഈ നേട്ടം ആഘോഷിച്ചപ്പോൾ അതിൽ ഹർനാസിനെപ്പോലെ തന്നെ സന്തോഷിക്കുന്ന മറ്റൊരു ഹൃദയം കൂടിയുണ്ട്. ട്രാൻസ് ഡിസൈനറായ സൈഷ ഷിൻഡെയുടേത്...
സൈഷയായിരുന്നു ഹർനാസിന്റെ ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തത്. ഇപ്പോഴിതാ ഹർനാസിനെക്കുറിച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സൈഷ. സുവർണ ഹൃദയമുള്ള പെൺകുട്ടി രാജ്യത്തിന്റെ അഭിമാനമായെന്നാണ് ഡിസൈനർ പറയുന്നത്.
കുറിപ്പിന്റെ പൂർണ്ണരൂപം
ഇത് നിങ്ങൾക്ക് വേണ്ടിയുള്ളതാണ്...
ഇന്റേണൽ ജൂറിയുടെ സമയത്താണ് ഞാൻ നിങ്ങളെ ആദ്യമായി കണ്ടുമുട്ടിയത്. നിങ്ങൾ ശാന്തയായി, ആത്മവിശ്വാസത്തോടെ, വിനയപൂർവമായിരുന്നു. അതിനുശേഷം ഞാൻ നിങ്ങളെ പലതവണ കണ്ടുമുട്ടി... അപ്പോഴൊക്കെ നിങ്ങൾ ശാന്തമായി, ആത്മവിശ്വാസത്തോടെ, ആദരവുള്ളയാളായി കാണപ്പെട്ടു.
ആദ്യത്തെ ഫിറ്റിംഗ് ദിവസം എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല, ഗൗൺ ധരിക്കുമ്പോൾ നിങ്ങളുടെ കണ്ണ് നിറഞ്ഞിരുന്നു. ആ നിമിഷം എനിക്കറിയാമായിരുന്നു ... നമ്മൾ ജയിക്കാൻ പോകുകയാണെന്ന്.. ആ ദിവസം മുതൽ നിങ്ങളെപ്പോലെ ഞാനും പ്രാർത്ഥിക്കാൻ തുടങ്ങി...ഞാൻ പറയാറുള്ളത് പോലെ സുവർണ്ണഹൃദയമുള്ള ആ പെൺകുട്ടി എന്റെ രാജ്യത്തിന്, നമ്മുടെ നാടിന് അഭിമാനമായി.
ഇടതുവശത്ത് ആദ്യത്തെ ഫിറ്റിംഗ് പകൽ ഫോട്ടോ, വലത് അവസാന രാത്രി. എന്റെ പ്രിയേ പ്രകാശിച്ചുകൊണ്ടേയിരിക്കൂ.