
മലയാളികളുടെ ലേഡി സൂപ്പർസ്റ്റാർ ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, അത് മഞ്ജുവാര്യർ ആണ്. ജീവിതത്തിലെ തകർച്ചകളെയും പ്രതിസന്ധികളെയും ഊർജമാക്കി ശക്തമായി രണ്ടാമതൊരു തിരിച്ചുവരവ് നടത്തി പ്രേക്ഷകർക്ക് മുന്നിൽ അവർ തലയുയർത്തി നിൽപ്പുണ്ട്.
താരത്തിന്റെ പുതിയ ചിത്രങ്ങളെല്ലാം വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 'ഉറക്കെ ചിരിക്കുക, ഇടയ്ക്കെല്ലാം ചിരിക്കുക, എല്ലാത്തിനുമപരി സ്വയം ചിരിക്കുക" എന്ന കുറിപ്പോടെയാണ് മഞ്ജു പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
നീല കുർത്തയിൽ അതി സുന്ദരിയായി ചിരിച്ചു നിൽക്കുന്ന താരത്തിന് ആരാധകരിൽ നിന്നും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. എന്നും എപ്പോഴും ഇങ്ങനെ ചിരിക്കാനാണ് ഏറെപ്പേരും പറയുന്നത്. രാഹുൽ എം സത്യൻ എടുത്ത നാല് കാൻഡിഡ് ചിത്രങ്ങളെ ഒന്നിച്ചാണ് മഞ്ജു പോസ്റ്റ് ചെയ്‌തിരിക്കുന്നത്. എന്നും ഈ ചിരി ഇതുപോലെയുണ്ടാകട്ടെയെന്നും ചിരിയാണ് സാറേ ഇവരുടെ മെയിൻ എന്നുമെല്ലാമുള്ള കമന്റുകളും ചിത്രത്തിന് താഴെയുണ്ട്.