ശരീരത്തിന്റെ പിൻഭാഗത്തെ അമിതവണ്ണം പലരും നേരിടുന്ന പ്രധാന പ്രശ്നമാണ്. പ്രത്യേകിച്ചും സ്ത്രീകൾ. പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഇതുമൂലം ഉണ്ടാവാം. എന്നാൽ വളരെ എളുപ്പത്തിൽ ഈ പ്രശ്നം പരിഹരിക്കാനാവും. ദിവസത്തിൽ കുറച്ച് സമയം ചെലവിട്ടാൽ മാത്രം മതി. യോഗയിലൂടെയാണ് ഇത് സാദ്ധ്യമാകുന്നത്. ഇതിനൊപ്പം കൈകളുടെയും കാലുകളുടെയും മസിലുകൾ ശക്തമാക്കാനും നടുവേദന അകറ്റാനും ഇത് ഉപകരിക്കും. അതിനെക്കുറിച്ച് വിശദമാക്കുകയാണ് ആരോഗ്യ കൗമുദിയുടെ പുതിയ വീഡിയോ.
