
മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സ്നേഹ പ്രകടനം എപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. യജമാനനോട് സ്നേഹം കാണിക്കുന്നവരാണ് ഏറെപ്പേരും. എന്നാൽ, ഇവിടെ വഴിയരികിലെ ഒരു സ്‌നേഹ പ്രകടനമാണിപ്പോൾ വൈറലാകുന്നത്.
സ്വന്തമായി കിടപ്പാടമില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മനുഷ്യർ എല്ലായിടത്തും ഉണ്ട്. അത്തരത്തിൽ ഒരു കടത്തിണ്ണയിൽ ഇരിക്കുന്ന മനുഷ്യന്റെ അരികിലേക്ക് ഒരു നായ വരികയാണ്.
This dog approaches a homeless man and seems to know what he needs.. 🥺 pic.twitter.com/uGWL351fCR— Buitengebieden (@buitengebieden_) December 30, 2021
വിഷമിച്ചിരിക്കുന്ന ആ മനുഷ്യനടുത്ത് ആദ്യം നായ വട്ടം ചുറ്റി നിൽക്കുന്നുണ്ടെങ്കിലും പെട്ടെന്ന് തന്നെ അനുവാദത്തിന് കാത്തു നിൽക്കാതെ ആ മനുഷ്യന്റെ മടിയിലേക്ക് കയറിയിരിക്കുകയാണ്.
ആദ്യം പ്രത്യേകിച്ച് ഒരു വികാരവും കാട്ടിയില്ലെങ്കിലും നായയുടെ സ്നേഹത്തിന് മുന്നിൽ അയാളുടെ മനസും അലിഞ്ഞു. മടിയിൽ കയറിയ നായയെ നെഞ്ചോട് ചേർക്കുകയാണ് അദ്ദേഹം. വീടില്ലാത്ത ആ മനുഷ്യന് വേണ്ടത് സ്നേഹമാണെന്ന് തിരിച്ചറിഞ്ഞ് നായ അത് കൊടുക്കുന്നുവെന്ന ക്യാപ്‌ഷനോടെയാണ് വീഡിയോ വൈറലാകുന്നത്.
എന്തായാലും ഇരുവരുടെയും സ്നേഹപ്രകടനത്തിന് മികച്ച പ്രതികരണമാണ് സോഷ്യൽമീഡിയയിൽ നിന്നും ലഭിക്കുന്നത്. ട്വിറ്ററിൽ മാത്രം ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.