
പുതുവർഷം പിറന്നതിന് പിന്നാലെ മഞ്ഞുകാലവും കനക്കുകയാണ്. മനുഷ്യർ മാത്രമല്ല മൃഗങ്ങൾക്കും പക്ഷികൾക്കുമൊക്കെ അതിശൈത്യം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.
പക്ഷേ, പലരും അത് തിരിച്ചറിയാറില്ലെന്ന് മാത്രം. എന്നാൽ കൊടുംതണുപ്പത്ത് പറന്നുവന്ന കാക്കയെ ചെറിയ കമ്പിളി കൊണ്ട് പുതപ്പിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്.
This raven being covered up in a blanket by the fire.. 😊 pic.twitter.com/bu7H6vLgAb— Buitengebieden (@buitengebieden_) January 1, 2022
 
മഞ്ഞുമലയിൽ തീ കായുകയായിരുന്ന യുവാവിനരികിലേക്ക് പെട്ടെന്നാണ് ഒരു കാക്ക പറന്നു വന്നിരുന്നത്. തണുത്ത് മരവിച്ചിരിക്കുന്ന കാക്കയെ പെട്ടെന്ന് അയാൾ കമ്പിളിപ്പുതപ്പ് കൊണ്ട് മൂടുന്നുണ്ട്. അനുസരണയോടെ ഇരുന്നുകൊടുക്കുന്ന കാക്ക കാഴ്‌ചക്കാരെ അത്ഭുതപ്പെടത്തും.
സംഗതി എന്തായാലും ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. യുവാവിന്റെ ആ വലിയ മനസിനെ അഭിനന്ദിക്കുന്നവരും ഏറെയാണ്.