d

തിരുവനന്തപുരം: പൂജപ്പുരയിൽ സ്ഥാപിച്ച 'പി.എൻ. പണിക്കർ പ്രതിമ - അക്ഷരഗുരു' സന്നിധിയിൽ തുടക്കം കുറിച്ച സാഹിത്യ സാംസ്‌കാരിക കൂട്ടായ്മയുടെ ഭാഗമായി നടത്തിയ കാവ്യാഞ്ജലിയിൽ കവിത അവതരിപ്പിച്ച് ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ് ഉദ്ഘാടനം ചെയ്തു. കവി പ്രൊഫ. വി. മധുസൂദനൻനായർ മുഖ്യാതിഥിയായി. 'വായന' എന്ന കവിതയും അദ്ദേഹം അവതരിപ്പിച്ചു. മുൻ എം.പി പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ, ഡോ.എം.ആർ.തമ്പാൻ, കാര്യവട്ടം ശ്രീകണ്ഠൻനായർ, വിനോദ് വൈശാഖി തുടങ്ങി ഇരുപതോളം കവികൾ കവിതകൾ ചൊല്ലി. എല്ലാമാസവും ഒന്നാം തീയതി വൈകിട്ട് 5ന് പൂജപ്പുര പി.എൻ.പ ണിക്കർ - അക്ഷരഗുരു സന്നിധിയിൽ സാഹിത്യ സമ്മേളനങ്ങളും കുട്ടികൾക്ക് വിവിധ മത്സരങ്ങളും നടക്കും.