anand-ram-chauhan

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ആം ആദ്മി പാർട്ടി വർക്കിംഗ് പ്രസിഡന്റ് ആനന്ദ്​ റാം ചൗഹാൻ​ കോൺഗ്രസിൽ ചേർന്നു. ഡൽഹി മുഖ്യമ​ന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ്​ കേജ്​രിവാൾ ഡെറാഡൂൺ സന്ദർശിക്കാനിരിക്കെയാണിത്. ഡൽഹിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സാന്നിദ്ധ്യത്തിൽ ഞായറാഴ്ചയാണ് അദ്ദേഹം അംഗത്വമെടുത്തത്. സംസ്ഥാനത്തെ പാർട്ടി പ്രവർത്തനങ്ങളിൽ തന്നെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ രാജി. 2018ൽ പൊലീസ്​ സേനയിൽ നിന്ന്​ വിരമിച്ച അദ്ദേഹം 2020 ഡിസംബറിലാണ്​ ആപ്പിൽ ചേർന്നത്.