congress-and-bjp

ഛണ്ഡീഗഢ്: പഞ്ചാബിൽ കോൺഗ്രസ്​ നേതാവ്​ ഹർപ്രമീത്​ കൗർ ബബ്ലയും ഭർത്താവും മുതിർന്ന കോൺഗ്രസ്​ നേതാവുമായ ദേവീന്ദർ സിംഗ്​ ബബ്ലയും ബി.ജെ.പിയിൽ ചേർന്നു. ചണ്ഡിഗഢ്​ മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിന് പിന്നാലെയാണിത്. ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, ഛണ്ഡിഗഢ്​ എം.പി കിരൺ ഖേർ, ഛണ്ഡിഗഢ്​ ബി.ജെ.പി അദ്ധ്യക്ഷൻ അരുൺ സൂദ്​, മുൻ അദ്ധ്യക്ഷൻ സഞ്ജയ്​ ഠണ്ഡൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഹർപ്രീത്​ വിജയിച്ചത്​. കുറച്ച്​ കോൺഗ്രസ്​ കൗൺസലർമാരെയും ​​കൊണ്ട്​ പാർട്ടി വിട്ടാൽ ഭാര്യക്ക്​ മേയർ പദവി നൽകാമെന്ന്​ ദേവീന്ദറിന്​ ബി.ജെ.പി വാഗ്ദാനം നൽകിയെന്നാണ് റിപ്പോർട്ടുകൾ.