
കൊച്ചി: പുതുവർഷത്തെ വരവേൽക്കാൻ പുതിയ ഗരംമസാല, ടൊമാറ്റോ സോസ്, സോയാസോസ് എന്നിവ വിപണിയിലെത്തിച്ച് ന്യൂവിൻകോ കോർപ്പറേഷൻ വിൻകോസ് ബ്രാൻഡ്. 15ൽപ്പരം സുഗന്ധദ്രവ്യങ്ങൾ ഉണക്കി അത്യാധുനിരീതിയിൽ പൊടിച്ച് ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പായ്ക്ക് ചെയ്ത് നേരിട്ട് വിപണിയിൽ എത്തിക്കുന്നതിനാൽ ഗുണമേന്മ ഒട്ടും നഷ്ടപ്പെടാതെ ഏറ്റവുംപുതിയ സ്റ്റോക്ക് ഉപഭോക്താവിന് വളരെ എളുപ്പം ലഭിക്കുന്നു. പുതിയ ടൊമാറ്റോ സോസും സോയാസോസും ഇന്ന് വിപണിയിൽ ലഭിക്കുന്ന ഏതൊരു ബ്രാൻഡിനെയും കിടപിടിക്കുന്ന ഗുണനിലവാരമുള്ളതാണെന്ന് മാനേജിംഗ് ജയറക്ടർ വിനോയി ജോൺ പറഞ്ഞു.
കറിമസാലകൾ, കറിപ്പൊടികൾ, അച്ചാറുകൾ, ജാം, കോഫി, ടീ, സോഫ്ട് ഡ്രിങ്ക്സ് തുടങ്ങി 55ഓളം ഉത്പന്നങ്ങൾ വിൻകോസ് ബ്രാൻഡിന്റേതായി ഇന്ന് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി വിൽക്കുന്നുണ്ട്.
കഴിഞ്ഞ 33വർഷമായി വിപണിയിൽ സജീവസാന്നിദ്ധ്യമായ വിൻകോസ് ബ്രാൻഡ്, കൊവിഡ് കാലത്തും ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് മുഖ്യപരിഗണന നൽകിയെന്ന് ഡയറക്ടർ വിബുൽ വിനോയ് പറഞ്ഞു.